കോഴഞ്ചേരി : കോവിഡ് പശ്ചാത്തലത്തിൽ മല്ലപ്പുഴശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നേഴ്‌സിനെ താത്‌കാലികമായി നിയമിക്കുന്നു. അപേക്ഷകർ 40 വയസിൽ താഴെയുളളവരും ജി.എൻ.എം., ബി.എസ്.സി. നഴ്‌സിങ്‌ യോഗ്യതയുളളവരും കേരള നഴ്‌സിങ്‌ കൗൺസിലിന്റെ രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം. അപേക്ഷകർ സർട്ടിഫിക്കേറ്റിന്റെ അസൽ പകർപ്പുമായി അഭിമുഖത്തിന് 30-ന് രാവിലെ 10-ന് പഞ്ചായത്തോഫീസിൽ ഹാജരാകണം.