കോഴഞ്ചേരി : കോവിഡ് രോഗവ്യാപനസാധ്യത കണക്കിലെടുത്ത് അയിരൂർ പഞ്ചായത്ത് പരിധിയിൽ വ്യാപാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. 23 മുതൽ 31 വരെ എല്ലാവിധ വഴിയോരകച്ചവടങ്ങൾ, സ്വകാര്യ പണമിടപാടുകാർ വീടുകളിലെത്തിയുള്ള പണപ്പിരിവുകൾ എന്നിവ കർശനമായി നിരോധിച്ചതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.