കോഴഞ്ചേരി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബർ മാസത്തിൽ നടേക്കണ്ട തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെപ്പറ്റി സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് ജനശാക്തീകരണ ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൂടിയ വിവിധ സന്നദ്ധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ഓഗസ്റ്റ്, സെപ്റ്റംമ്പർ, ഒക്ടോബർ മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടാകാൻ പോകുന്നതെന്ന് വിദഗ്ധർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട ദിശ പ്രസിഡന്റ് എം.ബി.ദിലീപ് കുമാർ വിഷയാവതരണം നടത്തി. ജനശാക്തീകരണ ഗവേഷണകേന്ദ്രം സംസ്ഥാന സെക്രട്ടറി എൻ.കെ. ബാലൻ, ശ്രേയസ് ഡെവലപ്പ്മെന്റ് ആൻഡ്‌ റിസോഴ്സ് സെന്റർ ഡയറക്ടർ സന്തോഷ് കുമാർ ഉണ്ണിത്താൻ, യുവജന സന്നദ്ധ ഫോറം ജനറൽ സെക്രട്ടറി ഹരിപ്രസാദ്, മഹിളാ ചിന്തൻ വേദി ജില്ലാ പ്രസിഡന്റ് മേരി തോമസ് തുടങ്ങിയവർ സംസാരിച്ചു.