കോഴഞ്ചേരി : ജങ്ഷനിൽ തണൽ വിരിച്ചുനിന്ന ബദാം മരം രാസവസ്തു ഒഴിച്ച് ഉണക്കാൻ ശ്രമിക്കുന്നതായി പരാതി. നാരങ്ങാനം വട്ടക്കാവ് ജങ്‌ഷനിൽ നിന്ന ബദാം മരമാണ് സാമൂഹികവിരുദ്ധർ രാസവസ്തു ഒഴിച്ച് ഉണക്കാൻ ശ്രമിച്ചത്.

മരത്തിന്റെ ചില്ലകൾ ലൈനിൽ മുട്ടുന്നു എന്ന കാരണം പറഞ്ഞ് ചിലർ ചേർന്ന് മുറിച്ചിരുന്നു.

അതിന്റെ അടുത്ത ദിവസമാണ് ഇതിന്റെ ചുവട്ടിൽ ആരോ രാസവസ്തു ഒഴിച്ച് ഉണക്കാൻ ശ്രമിച്ചത്. അരനൂറ്റാണ്ടിലേറെയായി ജങ്ഷനിൽ തണൽ വിരിച്ചുനിന്ന മരമായിരുന്നു ഇത്.

കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് നവീകരണം നടന്നിട്ടും ഈ മരം സംരക്ഷിച്ച് നിർത്തിയിരുന്നു. ഇതേപ്പറ്റി അന്വേഷിക്കണമെന്ന് അവശ്യപ്പെട്ട് നാട്ടുകാർ പോലീസിൽ പരാതി നൽകി.