കോഴഞ്ചേരി : ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം കർഷകർക്ക് ഓൺ ലൈൻ പരിശീലനം നടത്തുന്നു.

കൂൺകൃഷി, മാലിന്യ സംസ്‌കരണവും കമ്പോസ്റ്റ് ഉത്പാദനവും ചക്കസംസ്‌കരണവും, മഴമറകളിലെയും മട്ടുപ്പാവിലെയും പച്ചക്കറികൃഷി, കൂടുകളിലെ കോഴിവളർത്തൽ, അക്വാപോണിക്സ്, മൈക്രോ ഗ്രീൻസ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. പങ്കെടുക്കുന്നതിന് താത്പ്പര്യമുള്ളവർ 21-ന് മൂന്നിന് മുമ്പ് 8078572094 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.