കോഴഞ്ചേരി : കുരങ്ങുമല ജലവിതരണ പദ്ധതി അടുത്ത മാസം കമ്മിഷൻ ചെയ്യാനുള്ള നടപടി പൂർത്തിയാകുന്നു. ഇതിനായി കീഴുകര പമ്പ് ഹൗസിന് സമീപം ട്രാൻസ്‌ഫോർമർ കെട്ടിടം നിർമാണം അന്തിമഘട്ടത്തിൽ.

315 കിലോവാട്ട് ശേഷിയുള്ള ട്രാൻസ്‌ഫോർമർ ആണ് ജലം പമ്പ് ചെയ്യാൻ ഇവിടെ സ്ഥാപിക്കുന്നത്. നിലവിലുള്ള പമ്പ് ഹൗസിനോട് ചേർന്നാണ് പുതിയ ട്രാൻസ്‌ഫോർമർ സമുച്ചയവും ഉയരുന്നത്. ജല അതോറിട്ടിയുടെ ചുമതലയിൽ നാഷണൽ റൂറൽ ഡ്രിങ്കിങ് വാട്ടർ സ്‌കീമിൽ ഉൾപ്പെടുത്തിയാണ് ഇപ്പോൾ കെട്ടിട നിർമാണം പുരോഗമിക്കുന്നത്. കുരങ്ങുമലയിലെ ജലവിതരണ പദ്ധതിയിലെ പ്ലാന്റിൽ ഇവിടെ നിന്ന് ജലം എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.