കോഴഞ്ചേരി : സ്വർണക്കള്ളക്കടത്ത് കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആറന്മുള നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴഞ്ചേരി സബ് ട്രഷറിയുടെ മുൻപിൽ ധർണ നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എൻ.രാധാചന്ദ്രൻ, തോമസ് ജോൺ, കെ.കെ.റോയിസൺ, സുനിൽ കുമാർ പുല്ലാട്, സ്റ്റെല്ലാ തോമസ്, സുനിൽ മറ്റത്ത്, മേഴ്‌സി സാമുവൽ, ജിജി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.