കോഴഞ്ചേരി : സാമൂഹിക മാധ്യമത്തിൽ മുഖ്യമന്ത്രിക്കെതിരേ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന്് ആരോപിച്ച് സി.പി.എം. ആറന്മുള പോലീസിന് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചടങ്ങിൽ സ്വപ്ന സുരേഷ് പങ്കെടുത്ത് ഒന്നിച്ച് ഫോട്ടോ എടുത്തതായി വ്യാജ ഫോട്ടോ ഉണ്ടാക്കി ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിച്ച ആറന്മുള ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. സി.പി.എം.കോഴഞ്ചേരി ഏരിയ സെക്രട്ടറി ആർ.അജയകുമാറാണ് പരാതി നൽകിയത്.