കോഴഞ്ചേരി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫീൽഡ്തലത്തിൽ നേതൃത്വം നൽകുന്ന ആശാ പ്രവർത്തകരുടെ സുരക്ഷക്കായി 100 ഫേസ് ഷീൽഡുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂണിറ്റ്.

കോഴഞ്ചേരി വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാമിന് ഷീൽഡുകൾ കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വത്സമ്മ മാത്യു, ജോൺ വി.തോമസ്, ബിജിലി പി.ഈശോ, ഡോ. ജിനു ജി.തോമസ്, ഏകോപന സമിതി ഭാരവാഹികളായ കെ.ആർ.സോമരാജൻ, എൻ.കെ.നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.