കോഴഞ്ചേരി : സ്വകാര്യ കമ്പനിയുടെ പാൽ വിതരണ വാഹനം നിയന്ത്രണംവിട്ട് റോഡരികിലെ മതിലിലും വൈദ്യുതത്തൂണിലും ഇടിച്ചുകയറി. കോഴഞ്ചേരി ഈസ്റ്റിൽ വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം.

എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ തട്ടാതിരിക്കാൻ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് അപകടത്തിൽ പരിക്കേറ്റ പാൽ വിതരണ വാഹനത്തിന്റെ ഡ്രൈവർ സാബു പറഞ്ഞു.

വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന സഹായി സിബിയെ പത്തനംതിട്ടയിൽനിന്നെത്തിയ അഗ്നിരക്ഷാസേന ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഒരുമണിക്കൂറിനുശേഷം പുറത്തിറക്കിയത്.

ഡ്രൈവറെയും സഹായിയെയും കോഴഞ്ചേരിയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.