കോഴഞ്ചേരി : തിരൂവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് ആറന്മുള ഗ്രൂപ്പ് വിളിച്ചുണർത്തൽ മധ്യാഹ്ന ധർണ നടത്തി. കോഴഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ധർണ കെ.പി.സി.സി. അംഗം കെ.കെ.റോയിസൺ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ്‌ കെ.ജി.രാധാകൃഷ്ണൻ പെരുമ്പട്ട അധ്യക്ഷത വഹിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റെല്ലാ തോമസ്, ജില്ലാ രക്ഷാധികാരി എം.കെ.ഗോപാലകൃഷ്ണപിള്ള, ടി.എസ്.രാധാകൃഷ്ണൻ നായർ, എം.എസ്.മുരളിധരവാര്യർ, എം.കെ.കൃഷ്ണകുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.