കോഴഞ്ചേരി : പൗരസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രാണവായുവാണെന്നും അടിയന്തരാവസ്ഥയെ പരാജയപ്പെടുത്തി മനുഷ്യാവകാശങ്ങൾ പുനഃസ്ഥാപിച്ചത് സോഷ്യലിസ്റ്റ് പ്രസ്ഥാനമാണെന്നും ലോക്‌ താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. വറുഗീസ് ജോർജ്.

അടിയന്തരാവസ്ഥയുടെ 45-ാം വാർഷികത്തോടനുബന്ധിച്ച് എൽ.ജെ.ഡി. ജില്ലാ കമ്മിറ്റി നടത്തിയ ജനാധിപത്യ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ ജനറൽ സെക്രട്ടറി മനോജ് മാധവശ്ശേരിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദ പൈ, ജില്ലാ സെക്രട്ടറിമാരായ അഡ്വ.ആൻസിൽ കോമാട്ട്, ജോബി കാക്കനാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ് ജോൺസൺ കൂടപറമ്പിൽ, ഹരിലാൽ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.