കോഴഞ്ചേരി : കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ തെറ്റായ നയങ്ങൾ മൂലം പെട്രോൾ ഡീസൽ വിലവർധനയ്ക്കെതിരേ കോഴഞ്ചേരി ഓട്ടോറിക്ഷ യൂണിയൻ പ്രതിഷേധസമരം നടത്തി. പ്രതിഷേധ യോഗം ബി.എം.എസ്. ജില്ലാ സെക്രട്ടറി ജി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനകൃഷ്ണ പൈ അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് വി.ജി. ശ്രീകാന്ത്, മേഖലാ സെകട്ടറി കെ.കെ.അരവിന്ദൻ കോഴഞ്ചേരി, അരുൺ പ്രിജിത്, സുരേഷ്, ബാലുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു