കോഴഞ്ചേരി : മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കോവിഡ് പോസിറ്റീവ് റിപ്പോർട്ട് വന്ന ആശ പ്രവർത്തകയുടെ രണ്ടാമത്തെ ടെസ്റ്റിലും നെഗറ്റീവ്. റാന്നി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ പത്ത് ദിവസത്തെ നിരീക്ഷണത്തിനും ചികിത്സക്കും ശേഷം രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി വന്നതും രോഗമില്ല എന്ന കണ്ടെത്തലിനേയും തുടർന്ന് ഇവർ വ്യാഴാഴ്ച മല്ലപ്പഴശ്ശേരിയിലേക്ക് തിരികെ എത്തി. . ആശ പ്രവർത്തകയ്ക്ക് ഒപ്പം ആശാ വർക്കർമാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, മൂന്ന് ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമൻ, ഒമ്പത് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ ഹോം ക്വാറന്റീനിലായിരുന്നു.