കോഴഞ്ചേരി : കോയിപ്രം, ഇരവിപേരൂർ പ്രദേശങ്ങളിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് കടന്നുപോകുന്ന നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിയുടെ അലൈൻമെന്റിനെ സംബന്ധിച്ച് ആളുകളുടെ ആശങ്ക നീക്കണമെന്ന് കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. അന്നപൂർണാദേവി, അനീഷ് വരിക്കണ്ണാമല, സി.കെ.ശശി, ശ്യാം കുരുവിള, കെ.എൻ.രാധാചന്ദ്രൻ, നിർമല മാത്യൂസ്, കെ.ആർ.പ്രസന്നകുമാർ, വർഗീസ് ഈപ്പൻ, ജോർജ് വി.സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.