കോഴഞ്ചേരി : ലോക്്ഡൗൺ കാലത്ത് ലഭിച്ച സമയം കൃഷിക്കായി െചലവഴിച്ച് വീടിന് ചേർന്നുള്ള സ്ഥലം കൃഷി സമ്പന്നമാക്കി യുവ കർഷകൻ. മാരാമൺ നെടുംപ്രയാർ റോയൽ സ്‌പെയർ പാർട്‌സ് ഉടമ കുറിയന്നൂർ ചുങ്കപ്പുരയിൽ ടിജു ജോസഫാണ് പച്ചക്കറി കൃഷിയിൽ വിദഗ്ധരുടെ നിർദേശാനുസരണം വിവിധയിനം പച്ചക്കറി ഇപ്പോൾ കൊയ്ത് എടുക്കുന്നത്. ഏഴുതരം വഴുതന, ആനക്കൊമ്പൻ മുതൽ സദാ തരം വെണ്ടക്ക, വള്ളിപ്പയർ, ചെറുപയർ, കുറ്റിപ്പയർ, രണ്ട് ഇനം കോവൽ, വിവിധയിനം പച്ചമുളക്, ഇഞ്ചി, പച്ചച്ചീര, ചുവന്നചീര, പാവൽ, പടവലം, വഴുതനത്തിന്റെ തണ്ടിൽ ബ്രീഡ് ചെയ്്്ത തക്കാളി തുടങ്ങി നിരവധി വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മണ്ണിലും ഗ്രോബാഗിലുമായി കൃഷിചെയ്യുന്നു.

വെയിലിലും മഴയിലും വഴുതന തണ്ടിന് കേട് ഉണ്ടാകാത്തതിനാൽ തക്കാളിയിൽനിന്ന് 365 ദിവസവും ഫലം ലഭിക്കും. മഴ കനത്തതോടെ പയർ ലഭിക്കുന്നത് കുറഞ്ഞു. കാർഷിക മേഖലയിൽ നൂതന സംവിധാനവുമായി രംഗത്തുള്ള സുഹൃത്തുക്കളുടെ നിർദേശവും കൃഷിക്ക് തുണയായതായി ടിജു പറഞ്ഞു. ലോക്ഡൗണിന് മുമ്പ് തുടങ്ങിയ കൃഷിക്ക് കൂടുതൽ പരിപാലനം നൽകാൻ ഇക്കാലത്ത് സാധിച്ചതിനാൽ നല്ല ഫലം നിന്ന് ലഭിച്ചു. കുറിയന്നൂർ ആര്യ അഗ്രോ സൊലൂഷ്യൻ അംഗങ്ങളാണ് കൃഷിക്ക് വേണ്ട നിർദേശങ്ങൾ നൽകിയത്.

തെള്ളിയൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നുള്ള ഈച്ചക്കെണി കൃഷിക്കിടയിൽ െവച്ചിട്ടുള്ളതിനാൽ ഈച്ചകൾ വിള നശിപ്പിക്കില്ല. ജൈവ വളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. സവാളയും ഉരുളക്കിഴങ്ങും ഒഴികെ ഒരു സാധനവും പച്ചക്കറികടയിൽനിന്ന് വാങ്ങാറില്ലെന്നും സാമ്പത്തിക ലാഭത്തിനൊപ്പം കൃഷിയിൽനിന്ന് ലഭിക്കുന്ന മാനസിക ഉല്ലാസവും ഏറെ സന്തോഷകരമാണെന്ന് ടിജു പറഞ്ഞു.