കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിന്റെ മൂന്നാംവാർഡിൽപെട്ട കോളഭാഗം അരുവിക്കുഴി റോഡ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചതിനെ തുടർന്നാണ് റോഡ് നവീകരണത്തിന് തുടക്കമായത്. വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.

റീടാറിങ്‌, ഐറീഷ് ഡ്രെയിൻ, സൈഡ്‌കെട്ട് എന്നിവ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനാണ് പദ്ധതി. പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം നവീകരിച്ച തടിയൂർ തോണിപ്പുഴ റോഡിൽ നിന്നാരംഭിക്കുന്ന റോഡ് അരുവിക്കുഴി വഴി ചെറുകോൽപ്പുഴ, പുല്ലാട് റോഡിലാണ് എത്തിച്ചേരുന്നത്. തിരുവല്ല, റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി ഭാഗങ്ങളിലേക്ക്‌ പോകുന്നതിന് പ്രദേശവാസികളുടെ മുഖ്യ ആശ്രയം കൂടിയാണീ പാത.