കോഴഞ്ചേരി: തടിയൂർഎൻ.എസ്.എസ്.ഹൈസ്‌കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി നാടകക്കളരി നടത്തി. നാടകരചന, സംവിധാനം, അഭിനയം തുടങ്ങി നാടകത്തിന്റെ വിവിധ സാങ്കേതികതകളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ എടുത്തു.

10-ാം ക്ലാസിലെ ഋതുയോഗം, കടൽത്തീരത്ത് എന്നീ പാoഭാഗങ്ങളുമായി ബന്ധപ്പെട്ടാണ് കളരി നടത്തിയത്. പ്രഥമാധ്യാപിക വി.ആർ.ശ്രീരേഖ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എൻ.ബിജുകുമാർ, ജി.ബിനു, ജെ.ജ്യോതിലക്ഷ്മി, സന്ധ്യ പി.ശ്യാം, എസ്.സന്ദീവ് എന്നിവർ നേതൃത്വം നൽകി.