കൊടുമൺ: മനസ്സിലെ മാലിന്യം അകറ്റിയാൽ ഈശ്വരനെ ദർശിക്കാൻ കഴിയുമെന്ന് സ്വാമി സദ്ഭാവാനന്ദ പറഞ്ഞു. വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമത്തിൽ നടന്ന ശ്രീരാമകൃഷ്ണ ഭക്തസംഗമത്തോടും വാർഷിക സത്‌സംഗത്തോടും അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാത്ത ത്യാഗത്തിലും ആദ്ധ്യാത്മിക തപസ്സിലുമാണ് ഭാരതം ഉണരേണ്ടതെന്നാണ് ശ്രീരാമകൃഷ്ണ പരമഹംസർ ഉദ്ബോധിപ്പിച്ചതെന്ന് സ്വാമി ഗോലോകാനന്ദ പറഞ്ഞു. ആദ്ധ്യാത്മിക സമ്മേളനം ഇഞ്ചക്കാട് കെ.എൻ.കേശവപിള്ള ഉദ്ഘാടനം ചെയ്തു. സ്വാമി ഗോലോകാനന്ദ അദ്ധ്യക്ഷത വഹിച്ചു. അക്ഷയാത്മാനന്ദസ്വാമി, ഭുവനാത്മാനന്ദസ്വാമി, വിനീത് എം.പി. ആലുവ, പ്രവീൺ പന്തളം എന്നിവർ പ്രഭാഷണം നടത്തി. പൊതുസമ്മേളനം ഭാരതീയ വിദ്യാഭവൻ സെക്രട്ടറി ഷെറഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രബുദ്ധ കേരളം എഡിറ്റർ നന്ദാത്മജാനന്ദസ്വാമി, ഡോ.വിജയമോഹൻ റാന്നി, വേണുഗോപാലപിള്ള, അനീഷ് തലശ്ശേരി, മേഘനന്ദ, രാംദേവ് വള്ളിക്കോട്, കെ.ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.