കവിയൂർ: എൻ.ഡി.എ. സ്ഥാനാർഥി കെ.സുരേന്ദ്രൻ നാമനിർദേശപത്രിക സമർപ്പണത്തിന് മുമ്പായി കവിയൂർ മഹാദേവ ക്ഷേത്രത്തിൽ സഹപ്രവർത്തകരോടൊപ്പം ദർശനം നടത്തി. ക്ഷേത്രത്തിൽ എത്തിയ സുരേന്ദ്രനെ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ എം.ഡി.ദിനേശ്കുമാർ, സെക്രട്ടറി ജി.സലിം എന്നിവർ ചേർന്ന് സ്വീകരരിച്ചു.

ഇതിനുശേഷം വിവിധ സമുദായ നേതാക്കളെയും പൗരപ്രമുഖരെയും സന്ദർശിച്ചു. കവിയൂർ നാരായണസമിതി പ്രവർത്തകർ ആരതി ഉഴിഞ്ഞ് നാമജപത്തോെടയാണ് സുരേന്ദ്രനെ സ്വീകരിച്ചത്. നാമനിർദേശപത്രികയോടൊപ്പം കെട്ടിവെയ്ക്കാനുള്ള തുകയിലേക്ക് സമർപ്പണനിധിയും നൽകി.

ബി.ജെ.പി. ദേശീയസമിതിയംഗം വി.എൻ.ഉണ്ണി, ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആർ. നായർ, നിയോജകമണ്ഡലം പ്രസിഡന്റ്‌ കുറ്റൂർ പ്രസന്നകുമാർ, സന്തോഷ് സദാശിവമഠം, വിനോദ് തോട്ടഭാഗം, ജയപ്രകാശ്, സതീഷ് തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു.