പാടം: മുഖ്യമന്ത്രി പിണറായി വിജയൻ മനസ്സിൽ കണ്ടത് ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് കെ.മുരളീധരൻ എം.പി. ശബരിമലയിൽ സ്വീകരിച്ച സമീപനം മറ്റു മത വിഭാഗങ്ങളോടും കാട്ടുമെന്ന് ജനങ്ങൾക്ക് ഭയമുണ്ട്. ചെയ്ത തെറ്റ് തിരുത്താതെ പിണറായി വിജയൻ വീണ്ടും തെറ്റുകൾ ആവർത്തിക്കുകയാണ്-കെ.മുരളീധരൻ പറഞ്ഞു.

കോന്നിയിലെ യു.ഡി.എഫ്. സ്ഥാനാർഥി പി.മോഹൻരാജിന് പാടത്ത്‌ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡന്റ് എസ്.ബൈജു അധ്യക്ഷനായി. ആന്റോ ആന്റണി എം.പി., പ്രതാപ വർമ തമ്പാൻ, പഴകുളം മധു, തോപ്പിൽ ഗോപകുമാർ, വൈ.യാക്കൂബ്, ബിജു ഫിലിപ്പ്, ഹരികുമാർ പൂതങ്കര, ഉമ്മൻ തോമസ് എന്നിവർ പ്രസംഗിച്ചു.

Content Highlights: CM repeats mistakes - K Muraleedharan MP