കെട്ടിടം സംരക്ഷിക്കണം

പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാസൂത്രണകേന്ദ്രമായി മാറ്റിയിട്ടും സംരക്ഷിക്കാവുന്ന കെട്ടിടം നാശോന്മുഖമായത് ന്യായീകരിക്കാനാവില്ല. കടമ്മനിട്ട ഗ്രാമത്തിലെ നിർധനരുടെ അഭയകേന്ദ്രമായ ആതുരാലയം സംരക്ഷിക്കപ്പെടാനുള്ള സംവിധാനം അടിയന്തരമായി ഉറപ്പാക്കണം.

ഫിലിപ്പ്് അഞ്ചാനി

ആശുപത്രി വികസനസമിതിയംഗം

നടപടി വേണം

കടമ്മനിട്ടയിലെ സാധാരണക്കാരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകമായിരുന്ന കെട്ടിടം നിലനിർത്താനുള്ള ബാധ്യത അധികാരികൾക്കുണ്ട്. മേൽക്കൂര നഷ്ടമായ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിർമ്മിക്കാൻ അടിയന്തര നടപടി വേണം.

സൂസൻ ഏബ്രഹാം,

പൊതുപ്രവർത്തകനാരങ്ങാനം : ഒരു കെട്ടിടം സംരക്ഷിക്കാതെപോയതിന്റെ പ്രകടമായ ഉദാഹരണമാണ് നാരങ്ങാനം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ പഴയ കെട്ടിടം. 1957-ലാണ് ഇവിടെ ആരോഗ്യകേന്ദ്രത്തിനായി കടമ്മനിട്ട മാർത്തോമ്മാ പള്ളി 60 സെന്റ് സ്ഥലം വിട്ടുനൽകിയത്.

ഇതിനെ തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി തെക്കുവടക്ക് ഭാഗത്ത് കെട്ടിടം നിർമ്മിച്ചാണ് ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. 1965-ൽ കേന്ദ്രത്തിന്റെ കിഴക്കുപടിഞ്ഞാറ് ഭാഗത്തായി ഓടിട്ട ഒരു കെട്ടിടം കൂടി നിർമ്മിച്ചു. 2012-14 കാലഘട്ടത്തിൽ 1957-ൽ നിർമ്മിച്ച രണ്ട് കെട്ടിടങ്ങൾ 12 ലക്ഷം രൂപ ചെലവഴിച്ച് മേൽക്കൂരയും ഗ്രില്ലും പണിത് സംരക്ഷിച്ചു. 1965-ൽ പണിത കെട്ടിടം ജീർണാവസ്ഥയിലായിട്ടും പിന്നീടുള്ള അധികാരികൾ ഇത് നിലനിർത്താനുള്ള നടപടി നടത്താത്തതിനാൽ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണു. വാക്‌സിനേഷനും മെഡിക്കൽ സ്റ്റോറും മുലയൂട്ടൽ കേന്ദ്രവുമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്.

തകർന്ന കെട്ടിടം പൊളിച്ചുനീക്കുകയോ പുതിയ കെട്ടിടം നിർമ്മിക്കുകയോ ചെയ്താൽ ഇത് ആശുപത്രിക്ക് ഗുണകരമാകും. കോവിഡ് പ്രതിസന്ധികാലത്തും നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആതുരാലയമാണ് കടമ്മനിട്ട കുടുംബാസൂത്രണകേന്ദ്രം.