കോഴഞ്ചേരി : പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദി സായാഹ്ന ധർണ നടത്തി.

ഈ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുക, അവർക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫണ്ട് വക മാറ്റി ചെലവാക്കുന്നത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുക, ലംപ്സംഗ്രാൻഡ് 1000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡന്റ് രമേശ് മണ്ണൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.സോമൻ മുഖ്യപ്രഭാഷണം നടത്തി. ചാക്കമാർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ.രഘുനാഥ്, പി.എൻ.രഘൂത്തമൻ, എ.കെ.മോഹൻദാസ്, മനോജ് കോഴഞ്ചേരി, എം.സി.ശശിധരകുറുപ്പ്, ടി.ജെ.ഹരികുമാർ, ജി.ശശിധരൻ തോട്ടപ്പുഴശ്ശേരി, ശശിധരൻ നായർ മാലക്കര എന്നിവർ പ്രസംഗിച്ചു.