മല്ലപ്പള്ളി : കഴിഞ്ഞ ദിവസം വൻ സ്ഫോടനം നടന്ന വായ്പൂര് തേക്കുംപ്ലാക്കൽ ടി.എം. ഗ്രാനൈറ്റ് പാറമട എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ്. അംഗങ്ങളുടെ സംഘം സന്ദർശിച്ചു. പാർലമെന്ററി പാർട്ടി നേതാവ് കൃഷ്ണകുമാർ മുളപ്പോൺ, കെ.സുഗതകുമാരി, ജോബി പറങ്കാമൂട്ടിൽ, അജികുമാർ, ലീലാമ്മ സാബു എന്നിവരുണ്ടായിരുന്നു.

സ്ഫോടനത്തിൽ നഷ്ടം നേരിട്ട വീട്ടുകാരുടെ ആവലാതികൾ കേട്ടു. മടയുടെ പ്രവർത്തനം സാധാരണ ജനജീവതത്തിന് അത്യന്തം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് നാട്ടുകാർ അറിയിച്ചു.

പ്രവർത്തനം നിർത്തിവയ്ക്കുന്നതിനായി ശ്രമിക്കുമെന്നും തദ്ദേശവാസികൾക്ക് നീതി ലഭിക്കുംവരെ അവരോടൊപ്പം പ്രക്ഷോഭപരിപാടികളിൽ പങ്കെടുക്കുമെന്നും പ്രതിനിധിസംഘം ഉറപ്പ് നൽകി.