പത്തനംതിട്ട : ജില്ലയിൽ 504 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പർക്കത്തിൽനിന്ന് രോഗബാധിതരായവരാണ്. ആറന്മുള, മെഴുവേലി സ്വദേശികളുടെ മരണവുമുണ്ടായി. അടൂർ 25, പന്തളം 21, പത്തനംതിട്ട 22, തിരുവല്ല 22, കല്ലൂപ്പാറ 19, കവിയൂർ 16, കൊടുമൺ 40, കോന്നി 23, കുന്നന്താനം 17, മല്ലപ്പളളി 23, പള്ളിക്കൽ 33, പ്രമാടം 24, വെച്ചൂച്ചിറ 24 ആണ് വെള്ളിയാഴ്ച കൂടുതൽ വൈറസ്ബാധിതരുള്ളത്.

കൺടെയ്ൻമെന്റ് സോണുകൾ

: മെഴുവേലി വാർഡ് 12 (മെഴുവേലി ജങ്ഷൻ മുതൽ കുറിയാനിപ്പള്ളി വരെയുള്ള ഭാഗം), ഏറത്ത് വാർഡ് 16 (കിടങ്ങിൽ ഭാഗം, നെടുക്കുന്ന് ഭാഗം), മല്ലപ്പള്ളി വാർഡ് 02 (മഞ്ഞത്താനം കോളനി പ്രദേശം), വടശേരിക്കര വാർഡ് 13 (കൊമ്പനോലി അങ്കണവാടിയുടെ സമീപപ്രദേശങ്ങളും കണ്ണമ്പാറ ഭാഗവും) പ്രദേശങ്ങളിൽ 31 മുതൽ ഓഗസ്റ്റ് ആറുവരെ കൺടെയ്ൻമെന്റ് സോൺ നിയന്ത്രണം.