കുളനട : സേവാഭാരതി തുമ്പമൺതാഴം എൻ.എസ്.എസ്. കരയോഗം ഹാളിൽ ഈ-ശ്രം കാർഡ് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി. ക്യാമ്പിൽ 170 അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷൻ നടത്തി കാർഡുകൾ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം അഡ്വ. വി.ബി.സുജിത്, സേവാഭാരതി കുളനട യൂണിറ്റ് പ്രസിഡന്റ് ജി.സന്തോഷ് കുമാർ, സെക്രട്ടറി കെ.ആർ.സുജിത്, രാജീവ്, ഹരിലാൽ, വിഷ്ണു, അരുൺ എന്നിവർ നേതൃത്വം നൽകി.