പത്തനംതിട്ട : ജില്ലയിൽ 568 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 567-ഉം സമ്പർക്കബാധിതരാണ്. നാല് മരണമുണ്ടായി. കോഴഞ്ചേരി, തിരുവല്ല, കല്ലൂപ്പാറ, കുന്നന്താനം സ്വദേശികളാണ് മരിച്ചത്. പന്തളം 15, പത്തനംതിട്ട 27, തിരുവല്ല 24, ആറന്മുള 20, കലഞ്ഞൂർ 15, കോന്നി 31, കുളനട 19, കുന്നന്താനം 17, മല്ലപ്പള്ളി 32, പള്ളിക്കൽ 43, വടശേരിക്കര 16 ആണ് വ്യാഴാഴ്ച കൂടുതൽ പേർക്ക് വൈറസ്ബാധിച്ചത്.

: കലഞ്ഞൂർ വാർഡ് 10 (മുഴുവനായും), പ്രമാടം വാർഡ് 03 (പുളിമുക്ക്, വേണാടുപടി മുതൽ കോട്ടക്കുഴി ഭാഗം വരെ പ്രദേശങ്ങൾ), ഏഴംകുളം വാർഡ് 09 (സന്തോഷ് ഭവനംപടി-ഓലിക്കുളങ്ങര കോളനിപ്രദേശം, കണ്ണൻ കുന്നിൽ അമ്പലപ്പടി-തെങ്ങുവിളയിൽപ്പടി-ചേലയ്ക്കപ്പള്ളിപടി-കുഴിവിളപടി, കുന്നത്ത് മലാതട്ടാരുപടി-കാഷ്യൂ ഫാക്ടറിപ്പടി പ്രദേശങ്ങൾ), നാരങ്ങാനം വാർഡ് 10 (മാട്ടുമേച്ചിൽ ക്ഷേത്രം നോർത്ത് വെസ്റ്റ്, കൃപാപുരം ഈസ്റ്റ് വെസ്റ്റ്, കന്നിടുംകുഴി എന്നീ പ്രദേശങ്ങൾ), വാർഡ് 07 (ചാരുംമൂട്ടിൽപടി (വടക്ക്), മോസ്‌ക്കോ പടി (തെക്ക്), ചാരംമൂട്ടിൽപടി (പടിഞ്ഞാറ്), മോസ്‌ക്കോ പടി (കിഴക്ക്), മുള്ളൻപാരത്തിങ്കൾ ഭാഗം (പടിഞ്ഞാറ്), കിഴക്കുംകര ( കിഴക്ക് തെക്ക്) പ്രദേശങ്ങൾ എന്നീ പ്രദേശങ്ങളിൽ 30 മുതൽ ഓഗസ്റ്റ് അഞ്ചുവരെ കൺടെയ്ൻമെന്റ് സോൺ നിയന്ത്രണം.