പത്തനംതിട്ട : ളാഹ ഗോപാലൻ തുടങ്ങിവെച്ച ഭൂസമരം തുടരുക എന്നതാണ് അദ്ദേഹത്തിന് ദളിത്‌ സമൂഹം നൽകേണ്ട കടപ്പാടെന്ന് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

വിവിധ ആദിവാസി ദളിത്‌ സംഘടനകൾചേർന്ന് നടത്തിയ ളാഹ ഗോപാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങറ സമരം തകർക്കുന്നതിനാണ് തുടക്കംമുതൽ ട്രേഡ് യൂണിയനുകളെ മുൻനിർത്തി രാഷ്ട്രീയപാർട്ടികൾ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി ദളിത്‌ മുന്നേറ്റസമിതി പ്രസിഡന്റ്‌ ശ്രീരാമൻ കൊയ്യോൻ അധ്യക്ഷത വഹിച്ചു. ദളിത്‌ -ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ചെങ്ങറ സമരത്തിനായി വിശാല ഐക്യദാർഢ്യ പ്രവർത്തനം നടത്താൻ തീരുമാനിച്ചു.

ആദിവാസി ഗോത്ര മഹാ സഭ കൺവീനർ എം.ഗീതാനന്ദൻ, ദളിത്‌ സമുദായ മുന്നണി ചെയർമാൻ സണ്ണി എം.കപിക്കാട്, കേരള ദളിത്‌ പാന്തേഴ്സ് പ്രസീഡിയം കമ്മിറ്റിയംഗം കെ.അംബുജാക്ഷൻ, ഡി.എച്ച്.ആർ.എം. ജനറൽ സെക്രട്ടറി സലീന പ്രക്കാനം, ചെങ്ങറ ഭൂസമര നേതാക്കളായ സരോജിനി മാവുങ്കൽ, രാജേന്ദ്രൻ, അരിപ്പ ഭൂസമര സമിതി പ്രതിനിധി വി.രമേശൻ, പി.പി.നാരായൺ, ശശി പന്തളം എന്നിവർ പ്രസംഗിച്ചു.