വൃന്ദാവനം : കൊറ്റനാട് പഞ്ചായത്തിലെ കൺടെയ്ൻമെന്റ് സോണുകളായ മൂന്ന്, 13 വാർഡുകളിൽ നിയന്ത്രണം കർശനമായി നടപ്പാക്കാൻ പഞ്ചായത്തുതല അവലോകനയോഗം തീരുമാനിച്ചു.

അവശ്യസാധനകടകൾ മാത്രമേ തുറക്കാവൂ. മറ്റു വാർഡുകളിൽ വലിയ മാറ്റമില്ലാത്ത അവസ്ഥ തുടരുന്നതിനാൽ രാവിലെ എഴുമുതൽ വൈകീട്ട് ഏഴുവരെയേ കടകൾ പ്രവർത്തിക്കാവൂ. യോഗത്തിൽ തങ്കമ്മ ജോർജ് അധ്യക്ഷത വഹിച്ചു. റവന്യൂ, പഞ്ചായത്ത്്, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.