ഏഴംകുളം : കെ.എസ്.യു. അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ സ്മാർട്ട്ഫോൺ ചലഞ്ചിന്റെ ഭാഗമായി അഞ്ച് സ്മാർട്ട്‌ഫോണുകൾകൂടി വിദ്യാർഥികൾക്ക് കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്.ശബരിനാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു അടൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഫെന്നി നൈനാൻ അധ്യക്ഷനായി. കഴിഞ്ഞ രണ്ടുമാസമായി നടന്നുവരുന്ന കെ.എസ്‌.യു. സ്മാർട്ട്ഫോൺ ചാലഞ്ചിന്റെ ഭാഗമായി ഇതുവരെ 58 ഫോണുകളാണ് വിദ്യാർഥികൾക്ക് കൈമാറിയത്. കോൺഗ്രസ് നേതാവ് തേരകത്ത് മണി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ, രഞ്ജു മുണ്ടിയിൽ, ചൂരക്കോട് ഉണ്ണിക്കൃഷ്ണൻ, അഭി വിക്രം, ബിനിൽ ബിനു, ജോബിൻ ജോസ്, ലിനറ്റ് എബ്രഹാം, ഇ.എ.ലത്തീഫ് എന്നിവർ പങ്കെടുത്തു.