ചക്കുളത്തുകാവ് : ഭഗവതീ ക്ഷേത്രത്തിൽ ആയില്യം പൂജ ഉത്സവം ഒക്‌ടോബർ രണ്ടിനു നടക്കും. അർച്ചന, സർപ്പപൂജ, നൂറുംപാലും, സർപ്പനിവേദ്യം, സർപ്പബലി എന്നിവയാണു ചടങ്ങുകൾ. ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കുമെന്നു മാനേജിങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ നേതൃത്വം വഹിക്കും.