ചന്ദനപ്പള്ളി : സർവീസ് സഹകരണബാങ്കിൽ നിക്ഷേപം നടത്തിയവർക്ക് നിക്ഷേപത്തുക അടിയന്തരമായി തിരികെ നൽകണമെന്നും സി.പി.എം. ഭരണസമിതിയും ജീവനക്കാരുംകൂടി നടത്തിയ സാമ്പത്തിക തിരിമറിയെക്കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ചന്ദനപ്പള്ളി മേഖലാ കമ്മിറ്റി ബാങ്കിനു മുൻപിൽ ധർണ നടത്തി. ജോർജ് ബാബുജിയുടെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഐക്കര ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ, പ്രകാശ് ജോൺ പുത്തൻകാവിൽ, സുരേഷ് മുല്ലൂർ, സി.ജി.ജോയി, ജോൺസൺ മാത്യു, കെ.സുന്ദരേശൻ, ലിസി റോബിൻസൺ, കെ.കെ.ജോണി, സജി കോശി, സാംകുട്ടി അടിമുറിയിൽ, ഫിലിപ്പ് മുളമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.