കോഴിക്കോട്:മാതൃഭൂമി വരിക്കാരുടെ കുടുംബസുരക്ഷയ്ക്കായുള്ള 15 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് എടുക്കുന്നവർക്ക് ഇൻഷുറൻസ് കമ്പനികളിൽനിന്ന് മോട്ടോർ വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ 15 ലക്ഷം രൂപയ്ക്കുള്ള കമ്പൽസറി പേഴ്സണൽ ആക്സിഡന്റ് പോളിസിയുടെ പ്രീമിയം അടയ്ക്കണ്ടതില്ല.
‘മാതൃഭൂമി - ന്യൂ ഇന്ത്യ കുടുംബ സുരക്ഷാ പദ്ധതി’ യുടെ അപേക്ഷാഫോമിൽ സുരക്ഷ പദ്ധതിയുടെ വ്യവസ്ഥകളുടെ ഖണ്ഡിക 8 ൽ A 5 പ്രകാരം പറഞ്ഞിട്ടുള്ള 450 രൂപ അടച്ച് 15 ലക്ഷം രുപയുടെ ഇൻഷുറൻസ് കവറേജ് എടുക്കുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം. ഇതു പ്രകാരം മാതൃഭൂമി - ന്യൂ ഇന്ത്യ കുടുംബ സുരക്ഷാ പദ്ധതിയിൽ, മുകളിൽ പറഞ്ഞ സ്‌കീമിൽ ചേർന്നിട്ടുള്ള വരിക്കാരൻ അയാളുടെ മോട്ടോർ വാഹന ഇൻഷുറൻസ് പുതുതായി എടുക്കുമ്പോഴോ നിലവിലുള്ളവ പുതുക്കുമ്പോഴോ, പ്രസ്തുത പദ്ധതിയുടെ റസിപ്‌റ്റ് കം സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിച്ചാൽ ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. മോട്ടോർ വാഹന ഇൻഷുറൻസ് എടുക്കുന്ന സമയത്ത് നിർബന്ധമായും മാതൃഭൂമിയുടെ മുകളിൽ പറഞ്ഞിരിക്കുന്ന സ്‌കീമിൽ അംഗമായിരിക്കേണ്ടതാണ്. ഈ സ്‌കീമിൽ ചേർന്നിട്ടുള്ള ഒരു വരിക്കാരന് ഒന്നിലധികം വാഹനങ്ങളുണ്ടെങ്കിൽ എല്ലാ വാഹനങ്ങൾക്കും ഇത് ഉപയോഗപ്പെടുത്തതാവുന്നതാണ് .
മോട്ടോർ വാഹന ഇൻഷുറൻസ് എടക്കുേമ്പാഴുള്ള കമ്പൽസറി പേർസണൽ ആക്‌സിഡന്റ് പോളിസി പ്രകാരം പ്രസ്തുത വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന വാഹന ഉടമയുടെ അപകട മരണത്തിന് മാത്രമേ ക്ലെയിം ലഭിക്കുകയുള്ളൂ.എന്നാൽ, മാതൃഭൂമിയുടെ മുകളിൽ പറഞ്ഞിരിക്കുന്ന സ്‌കീമിൽ ചേർന്നാൽ പ്രസ്തുത വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന അപകടത്തിന് പുറമേ ഇന്ത്യയിലോ വിദേശത്തുെവച്ചോ ഏത് അപകടം മൂലം മരണം സംഭവിച്ചാലും െക്ലയിം ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്ന് നടപ്പിലാക്കിവരുന്ന ഈ പദ്ധതി പ്രകാരം മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾക്ക് പുറമേ താഴെ പറഞ്ഞിരിക്കുന്ന മറ്റ് ആനുകൂല്യങ്ങളുമുണ്ട്..
15 രൂപ വാർഷിക പ്രീമിയം അടച്ച് അപകടമരണ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവകാശിക്ക് രണ്ടുലക്ഷം രൂപയും ശവസംസ്‌കാരച്ചെലവിലേക്ക് 2000 രൂപയും ലഭിക്കും. 25 രൂപ, 100 രൂപ എന്നീ ക്രമത്തിൽ പ്രീമിയം അടച്ചാൽ യഥാക്രമം മൂന്നുലക്ഷം രൂപ, അഞ്ചുലക്ഷംരൂപ എന്നിങ്ങനെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
150 രൂപയുടെ പ്രീമിയം അടച്ചാൽ അഞ്ചുലക്ഷം രൂപ വീതമുള്ള അപകടമരണ ഇൻഷുറൻസും ഹോം ഇൻഷുറൻസും ലഭിക്കും. 300 രൂപ, 450 രൂപ വീതം പ്രീമിയം അടച്ചാൽ യഥാക്രമം 10 ലക്ഷം രൂപ വീതവും 15 ലക്ഷം രൂപ വീതവുമുള്ള അപകടമരണ ഇൻഷുറൻസും ഹോം ഇൻഷുറൻസും ലഭിക്കും. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയുടെ സ്റ്റാൻഡേഡ് ഫയർ ആൻഡ് സ്പെഷ്യൽ പെരിൽസ് പോളിസി പ്രകാരമാണ് വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം.
മകളുടെ വിവാഹനിധിക്കോ, മക്കളുടെ വിദ്യാഭ്യാസനിധിക്കോ 25 രൂപയുടെ ഇൻഷുറൻസ് പ്രീമിയത്തിന് കുടുംബനാഥനോ കുടുംബനാഥയ്ക്കോ അപകടമരണം സംഭവിച്ചാൽ അവകാശികൾക്ക് ഇൻഷുറൻസ് തുകയ്ക്ക് പുറമേ രണ്ടുലക്ഷം രൂപ വീതം അധികമായും ലഭിക്കും.
50 രൂപ വാർഷിക പ്രീമിയമുള്ള അപകടചികിത്സാ ഇൻഷുറൻസിന് പരമാവധി 65,000 രൂപയും 75 രൂപ പ്രീമിയത്തിന് പരമാവധി ഒരുലക്ഷം രൂപയും ഇൻഷുറൻസ് കമ്പനിയുടെ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. 10 രൂപ പ്രീമിയമുള്ള അപകട അംഗവൈകല്യനിധി ഇൻഷുറൻസിന് പരമാവധി രണ്ടുലക്ഷം രൂപയാണ് ലഭിക്കുക. അഞ്ച് വയസ്സുമുതൽ 80 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം.
കൂടുതൽ വിവരങ്ങൾക്ക് മാതൃഭൂമി എജന്റുമാരുമായോ അടുത്തുള്ള മാതൃഭൂമി ഓഫീസുമായോ ബന്ധപ്പെടുക
മാതൃഭൂമി വരിക്കാരാകൂ... ഇൻഷുറൻസ് ആനുകൂല്യം നേടൂ...