പത്തനംതിട്ട : എ.ഐ.വൈ.എഫ്. പത്തനംതിട്ട മണ്ഡലം സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം ആർ.ജയൻ, ജി.ബൈജു, വി.കെ. പുരുഷോത്തമൻ പിള്ള, സി.പി.ഐ. മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ, എം.കെ.സജി, സുഹാസ് എം.ഹനീഫ്, തോമസ് യേശുദാസ്, ഗീതാ സദാശിവൻ, ബിജു അലംകുറ്റി, വിനോദ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായി വിനോദ് വർഗീസ്(പ്രസി.), സാനു പി.ജോൺ(സെക്ര.). രതീഷ് ഇലന്തൂർ, ചിത്ര എസ്. നായർ(ജോ.സെക്ര.), അഡ്വ. ഷജിൽ, ശ്രീരേഖ നായർ (വൈസ് പ്രസി.).