കലഞ്ഞൂർ : കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ദിവസവേതന ജോലികൾ നഷ്ടമായവർക്ക് ആശ്വാസമായി യുവ സംരഭകൻ. സിംഗപ്പൂർ, സാൻഫ്രാൻസിസ്കോ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ടെക് കമ്പിനിയുടെ സി.ഇ.ഒ. ആയ കലഞ്ഞൂർ സ്വദേശി വരുൺ ചന്ദ്രനാണ് നാട്ടുകാർക്ക് സഹായവുമായി എത്തിയത്. തന്റെ നാട്ടിൽ ദിവസവേതനം നഷ്ടപ്പെട്ട ആളുകളെ ഇവരുടെ ടീമിന്റെ തന്നെ സഹായത്തോടെ കണ്ടെത്തി അവർക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണ കിറ്റാണ് ആദ്യഘട്ടമായി നൽകുന്നത്.

നേരത്തെ പ്രളയ സമയത്ത് നിരവധി വീടുകൾ, ഭക്ഷണക്കിറ്റുകൾ, മരുന്ന്, ആംബുലൻസ് സർവീസ്, ബസ് കാത്തിരിപ്പ് പുരകൾ തുടങ്ങി നിരവധിസേവന പ്രവർത്തനങ്ങളും വരുൺ പാടത്ത് ചെയ്തിട്ടുണ്ട്. നിലവിൽ അറുപതോളം കുടുംബങ്ങൾക്ക് സഹായം എത്തിച്ചതായി വരുൺ പറഞ്ഞു