പത്തനംതിട്ട : മുന്നാക്കവിഭാഗത്തിലെ പാവപ്പെട്ടവർക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതിയ പദ്ധതികൾ നടപ്പാക്കണമെന്ന് ദേശീയ മുന്നാക്കസമുദായ െഎക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ ജയകുമാർ രാജാറാം അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഒാർഗനൈസിങ് സെക്രട്ടറി പെരുനാട് വിജയൻ, വൈസ് ചെയർമാൻ കുളങ്ങര ജെ.രഘുകുമാരിയമ്മ, ജനറൽ സെക്രട്ടറി തെങ്ങമം ഭാസ്കരക്കുറുപ്പ്, സെക്രട്ടറിമാരായ സാംസൺ ഡാനിയേൽ, ആർ.രഞ്ജിത്ത്, ഖജാൻജി റജികുമാർ, വനിതാവിഭാഗം കൺവീനർ ഗിരിജാ മോഹൻ, യുവജനവിഭാഗം കൺവീനർ ദിനരാജ് എന്നിവർ പ്രസംഗിച്ചു.