മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ 120 സ്കൂൾ വിദ്യാർഥികൾക്ക് രാജീവ് ഗാന്ധി ഗുഡ്‌വിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രതിമാസം 500 രൂപ വീതം സ്കോളർഷിപ്പ് നൽകുന്നു. വെണ്ണിക്കുളം എസ്.ബി.ഹയർ സെക്കൻഡറി സ്കൂളിൽ വ്യാഴാഴ്ച മൂന്നിന് ചേരുന്ന യോഗം യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത ഉദ്‌ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ അധ്യക്ഷത വഹിക്കും.