സീതത്തോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സീതത്തോട് സേവാഭാരതി പ്രവർത്തകർ ആങ്ങമൂഴിയിൽ പായസവിതരണവും സേവാദിനാഘോഷവും നടത്തി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുമേഷൻ പിള്ളയുടെ അധ്യക്ഷതയിൽ ബി.ജെ.പി. കോന്നി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.വി.ബോസ് ഉദ്ഘാടനം ചെയ്തു. അനിൽകുമാർ, ഷിബു, അമ്പിളി സുശീലൻ, സുനിൽകുമാർ, ധനേഷ്, അജീഷ്, മോഹൻദാസ്, സി.പി.രാജേഷ് എന്നിവർ പ്രസംഗിച്ചു.