കടമ്മനിട്ട : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച പ്രിൻസിപ്പൽ പി.കെ.ശ്യാമള, ഹെഡ്മിസ്ട്രസ് അജിതകുമാരി എന്നിവർക്ക് കടമ്മനിട്ട പൗരാവലി യാത്രയയപ്പ് നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ ഉദ്ഘാടനംചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ വി.കെ.പുരുഷോത്തമൻപിള്ള അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്തംഗം ജോർജ് ഏബ്രഹാം, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രകാശ് കുമാർ തടത്തിൽ, അഡ്വ. കെ.ഹരിദാസ്, കടമ്മനിട്ട കരുണാകരൻ, എസ്.വിജയൻ, ഗംഗപ്രസാദ്, എം.ആർ.രമേശ്, എ.വി.ശിവപ്രസാദ്, പി.ടി.എ. പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ എന്നിവർ പ്രസംഗിച്ചു.