മലയാലപ്പുഴ : കോൺഗ്രസിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ. മലയാലപ്പുഴയിൽ മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബൂത്ത് കമ്മിറ്റികളുടെതാഴെ യൂണിറ്റ് കമ്മിറ്റികൾ രൂപവത്കരിച്ച് കോൺഗ്രസ് സംഘടനയെ അടിത്തട്ടുമുതൽ ശക്തമാക്കും. തിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി വിജയത്തിനായി തീവ്രമായി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, സാമുവൽ കിഴക്കുപുറം, എസ്.വി.പ്രസന്നകുമാർ, സുനിൽ എസ്.ലാൽ, എലിസബത്ത് അബു, ഡി.സി.സി. അംഗങ്ങളായ യോഹന്നാൻ ശങ്കരത്തിൽ, െജയിംസ് കീക്കരിക്കാട്ട്, ഇ.കെ.സത്യവ്രതൻ, വി.സി.ഗോപിനാഥപിള്ള എന്നിവർ പ്രസംഗിച്ചു.