അടൂർ : ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ ഗവ.അംഗീകൃത യോഗ്യതയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ എട്ടിന് വൈകീട്ട് അഞ്ചുവരെ. ഇ.സി.ജി. ടെക്‌നീഷ്യൻ, ലാബ് ടെക്നീഷ്യൻ, റിസപ്ഷനിസ്റ്റ്/ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത പ്ലസ് ടുവും ഡി.സി.എ.യും, മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. ഫോൺ: 04734-223236.