കവിയൂർ : അയൽവാസിയെ കുത്തിയ കേസിൽ കവിയൂർ മാറമല കോളനിയിൽ മനുവെന്ന് വിളിക്കുന്ന അനീഷ് മാത്യു (30) അറസ്റ്റിലായി.

മുൻ വൈരത്തെ തുടർന്ന് കവിയൂർ കൊണ്ടൂർ മേപ്പുറത്ത് വീട്ടിൽ ശ്രീരാജിനെയാണ് അനീഷ് കുത്തിയത്. ഈ മാസം 17-ാം തീയതി രാത്രി 11 മണിയേടെയാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒളിവിൽ പോയിരുന്ന അനീഷിനെ വെള്ളിയാഴ്ച വൈകീട്ടോടെ തിരുവല്ല സി.ഐ.യുടെ നേതൃത്വത്തിൽ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്.