പത്തനംതിട്ട : സാമൂഹ്യനീതി വകുപ്പിന്റെയും തിരുവല്ല, അടൂർ മെയിന്റനൻസ് ട്രിബ്യൂണലിന്റെയും നേതൃത്വത്തിൽ ലോക അൽസ്‌ഹൈമേഴ്സ് ദിനം ആചരിച്ചു. സാമൂഹ്യനീതി ഓഫീസർ ഷംലാബീഗം ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എ. ജോബിൻ ‘ഡിമെൻഷ്യയെ അറിയുക, അൽസ്‌ഹൈമേഴ്സിനെ അറിയുക’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ജൂനിയർ സൂപ്രണ്ട് എം.എസ്.ശിവദാസ്, സതീഷ് തങ്കച്ചൻ, ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ടി.സുദീപ് കുമാർ, നിമ്മി ജയൻ എന്നിവർ സംസാരിച്ചു. ക്ഷേമസ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത താമസക്കാർ, സ്ഥാപനമേധാവികൾ, ജീവനക്കാർ, വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.