റാന്നി : ബി.ജെ.പി.റാന്നി നിയോജകമണ്ഡലം കമ്മിറ്റി പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണ ദിനാചരണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈൻ ജി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി എം.ആർ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ കർത്താ, അരുൺ നായർ, അനീഷ് നായർ, മുകേഷ് എന്നിവർ പ്രസംഗിച്ചു.