റാന്നി : കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ.യെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അനുമോദിച്ചു. കേരള കോൺഗ്രസ്-എം റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, ജില്ലാ പഞ്ചായത്തംഗം ജോർജ് എബ്രഹാം,ഷെറി തോമസ്,ബെഹനാൻ ജോസഫ്,റിന്റോ തോപ്പിൽ, ബിബിൻ കല്ലമ്പറമ്പിൽ,സണ്ണി ഇടയാടിയിൽ,ആരോൺ എബി എന്നിവർ പങ്കെടുത്തു.