കുറിയന്നൂർ : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ നാലാം വാർഡിൽ സ്മാർട്ട്‌ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥിക്ക് യുവമോർച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് കമ്മിറ്റി സ്മാർട്ട്‌ഫോൺ നൽകി. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് സഞ്ജീവ് കുമാർ, വാർഡ് അംഗം പ്രതീഷ്, യുവമോർച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അരുൺ ശശി, സജിത്ത്, എബി, കണ്ണൻ, സെക്രട്ടറി സെബാൻ എന്നിവർ പങ്കെടുത്തു.