റാന്നി : ആന്റോ ആന്റണി എം.പി.യുടെ കോവിഡ് കെയർ പദ്ധതിയുടെ ഭാഗമായി കൊറ്റനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ അഡ്വ. പ്രകാശ് ചരളേൽ എന്നിവർ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മനോജ് ചരളേലിന് കൈമാറി.

ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ വർഗീസ്, ഗ്രാമപ്പഞ്ചായത്തംഗം ഉഷാ സുരേന്ദ്രനാഥ്, മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് ജോൺ എന്നിവർ പ്രസംഗിച്ചു.