ഇലവുംതിട്ട : ഇലവുംതിട്ട അയത്തിൽ ഭാഗത്ത് വാറ്റുചാരായം നിർമിക്കാൻ വീട്ടുപരിസരത്ത് സൂക്ഷിച്ച 40 ലിറ്റർ കോട പത്തനംതിട്ട എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അയത്തിൽ വട്ടക്കാലായിൽ വീട്ടിൽ അനിൽ കുമാറിന്റെ പേരിൽ എക്സൈസ് കേസെടുത്തു.

സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് റെയ്‌ഡുനടന്നത്. എക്സൈസ് പ്രവൻറിവ് ഓഫീസർ ഹരികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു വർഗീസ്, വി.രാജേഷ്, ആകാശ് മുരളി എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡ്‌ നടത്തിയത്.