കോന്നി : സഞ്ചായത്ത് കടവ് കേന്ദ്രമാക്കി വനം വകുപ്പിന്റെ വിനോദ സഞ്ചാര പദ്ധതി വരുന്നു. പഴയ കാവൽപ്പുരയും അതിനോട് ചേർന്നുള്ള രണ്ടേക്കർ സ്ഥലവും ചേർത്താണ് പദ്ധതി നടപ്പിലാക്കുന്നത്. അച്ചൻകോവിലാറ്റിൽ പെഡൽബോട്ട് സവാരി, കുളിക്കടവ്, കുട്ടികളുടെ പാർക്ക്, തൂക്കു പാലം, ഓപ്പൺ സ്റ്റേജ്, ഡോർമെട്രി എന്നിവയാണ് സ്ഥാപിക്കുന്നത്.