പത്തനംതിട്ട : കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ തിങ്കളാഴ്‌ച നടത്തുന്ന ഹർത്താലിനെ പിന്തുണയ്ക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി. ഒരു വർഷം പൂർത്തിയാകുന്ന കർഷകസമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച് സ്ഥാപനങ്ങൾ അടച്ചിട്ട് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന് ജില്ലാ ഭാരവാഹികളായ ബിജു വർക്കി, റോഷൻ ജേക്കബ്, പി.കെ.ജയപ്രകാശ് എന്നിവർ അഭ്യർഥിച്ചു.